Saturday, March 17, 2007
ആത്മീയ നഗ്നത
മന്ത്രി സുധാകരന്റെ വാക്കുകള്‍ ആരും കേട്ടില്ല എന്നു തോന്നുന്നു. "ഇവറ്റകള്‍ക് മാന്യമായി വസ്ത്രം ധരിച്ചുകൂടെ" ചോദ്യം ഹിന്ദു പുരോഹിതന്മാരോടാണ'. ഒരു മുസ്ലീം സദസ്സില്‍ ആയിരുന്നതുകൊണ്ട് കേവലം കയ്യടി മാത്രം പ്രതീക്ഷിച്ചുകൊണ്ട് പറഞ്ഞതാണോ എന്നറിയില്ല. ഏന്നാലും വളരെ കാര്യമാത്ര പ്രസക്തിയുള്ള ചോദ്യം. നമ്മളില്‍ പലരും പല പ്രാവശ്യം ചോദിച്ച ചോദ്യം. എന്തോ മന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല എന്നു തോന്നുന്നു. എന്തിനേയും എതിനേയ്യും വിവാദമാക്കുന്ന മലയാളിമക്കള്‍ ഇതൊരു വിവാദം പോയിട്ട് ഒരു പ്രതികരണം പോലും ഉണ്ടാക്കിയ്യില്ല. ഹിന്ദു പുരോഹിതന്മാരുടെ സകലമാന അവയവങ്ങളെ പ്രദര്‍ശിപ്പിക്കും വിധം നേര്‍ത്ത കോണക-വസ്ത്രധാരണ ശീലം മറ്റേണ്ട കാലം കഴിഞ്ഞു. ക്ഷേത്രങ്ങളിലെ ദേവിദേവന്മരുടെയും മറ്റു പ്രതിമകളുടെയും നഗ്നത നമ്മുടെ സംസ്കാരത്തിന്റെ പേരിലോ ഉദാത്തമായ കലയുടെ പേരിലോ നമ്മള്‍ അംഗീകരിക്കുന്നു, പക്ഷേ ഹിന്ദു പുരോഹിതന്മാരുടെ സുതര്യ വസ്ത്രധാരണ രീതിയും ഒരു കലതന്നെയാണോ? ആണെന്ന് അവര്‍ നമ്മളെ വിശ്വസിപ്പിച്ചലും, എന്തായാലും ഇതിനെ നമ്മള്‍ അംഗീകരികേണ്ട കര്യമില്ല. ഇതുമാതിരിയുള്ള വസ്ത്ര ധാരണ രീതി ബ്രാഹ്മണപുരോഹിതന്മാരുടെ ഇടയിലാണു കൂടുതല്‍ എന്നു തോന്നുന്നു. മറ്റൊന്നുകൂടി പറയ്യാതെ വയ്യ. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ ഷര്‍ട്ട് അഴിപ്പിക്കുന്ന പരിപാടി! ഇതും ഒരു അനാവാശ്യ കീഴ്`വഴക്കമല്ലേ? ഹിന്ദുമതം ജനിച്ച് വളര്‍ന്ന ഉത്തരേന്ത്യയില്‍ ഇല്ലാത്ത ഈ ആചാരങ്ങള്‍ എന്തിനാണ് വിദ്യസമ്പന്നരെന്നും പുരോഗമനചിന്താധാരികള്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക്? മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ചുകൂവുന്ന മലയാളികള്‍ എന്തിനു പിന്‍'തുടരുന്നു ഈ ചട്ടങ്ങള്‍? എന്റെ ഗ്രാമത്തിനടുത്ത് ഒരു ക്ഷേത്രമുണ്ട് ഒരിത്തിരി ചന്ദനം കിട്ടാന്‍ മഹേന്ദര്‍ സിംഗ് ധോണിയെ കൊണ്ടുപോകണം അക്തറിന്റെ പന്ത് പോലെയാണു പൂജാരിയില്‍ നിന്നു ചന്ദനം പുറപ്പെടുന്നത്, കഴിവുള്ളവര്‍ അതു ചാടിപിടിക്കണം. ഒരു പുഷ്പാന്‍'ഞലി കഴിപ്പിച്ചാല്‍ പ്രസാദം കൊടുക്കുന്നതു കാണുമ്പോള്‍ അതു വാങ്ങാതിരിക്കുന്നതാണ` നല്ലത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ചത്ത എലിയെ വാലില്‍ പിടിച്ച് തൂക്കി എറിയുന്നതു പോലെയാണ` അദ്ദേഹത്തിന്റെ പ്രസാദവിതരണം. ഇപ്പോഴും മനസ്സില്‍ അയിത്തം കൊണ്ടുനടക്കുന്ന ഇവരാണോ വിദ്യസമ്പന്നരെന്നു അഹംകരിക്കുന്ന മലയാളിയുടെ പ്രതിനിതികള്‍?
Subscribe to:
Posts (Atom)